ആലപ്പുഴ: ദേശീയ ആരോഗ്യ മിഷന് കീഴിൽ സംസ്ഥാനത്തിന് ലഭിക്കേണ്ട കോടികളുടെ സഹായം സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് മൂലം നഷ്ടപ്പെടുന്നത് ആരോഗ്യമേഖലയിലെ മുന്നോട്ടുള്ള പ്രയാണത്തിന് വൻ തിരിച്ചടിയായിയെന്ന് കോൺഗ്രസ് ലോക്‌സഭ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എംപി ആരോപിച്ചു. ദേശീയ ആരോഗ്യ മിഷന് കീഴിൽ ലഭിക്കേണ്ടിയിരുന്ന രണ്ടാം ഗഡുവായ കോടികളുടെ സഹായം നഷ്ടപ്പെടും എന്ന് കാണിച്ച് കേന്ദ്ര ആരോഗ്യമന്ത്രി തന്നെ മുഖ്യമന്ത്രിക്ക് കത്തെഴുതിയ സാഹചര്യം അതീവ ഗുരുതരമാണെന്നും ഇത് സംസ്ഥാന ആരോഗ്യവകുപ്പിന്റെ പരാജയമാണെന്നും കൊടിക്കുന്നിൽ പറഞ്ഞു. .