ആലപ്പുഴ: സേവാഭാരതിയും ബി.ജെ പിയും അടക്കമുള്ള സംഘടനകൾ നടത്തിക്കൊണ്ടിരുന്ന ഭക്ഷണ വിതരണം നിർത്തി വെയ്ക്കാനുള്ള സർക്കാർ ഉത്തരവ് ഗുരുതരമായ തെറ്റാണെന്നു ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ പറഞ്ഞു.
തെരുവിൽ കഴിക്കുന്നവർക്ക് ആവശ്യമായ ഭക്ഷണം നൽകാൻ ക്രമീകരണം ചെയ്യാതെ സന്നദ്ധ സംഘടകളെ വിലക്കിയത് ദുഷ്ടലാക്കോടെയാണെന്നും ഗോപകുമാർ പറഞ്ഞു.