കുട്ടനാട് : മദ്യം ലഭിക്കാതെ അസ്വസ്ഥത പ്രകടിപ്പിച്ചയാളെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. കൂലിപ്പണിക്കാരനായ പുളിങ്കുന്ന് പഞ്ചായത്ത് 13ാം വാർഡ് കുട്ടിച്ചിറയിൽ കെ സി വർഗീസ്(54) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11മണിയോടെയാണ് വീടിനു സമീപത്തെ മരത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്.
ലോക്ക് ഡൗണിനെത്തുടർന്ന് മദ്യം ലഭിക്കാതായതോടെ അസ്വസ്ഥനായ വർഗീസ് കഴിഞ്ഞ ആഴ്ച ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽചികിത്സ തേടിയിരുന്നു. രണ്ടുദിവസം മുമ്പ് കൈയ്ക്ക് വിറയലും മറ്റും അനുഭവപ്പെട്ടതോടെ വർഗീസ് മനോവിഷമത്തിലായിരുന്നെന്ന് സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയ പുളിങ്കുന്ന് പൊലീസ് പറഞ്ഞു. ഭാര്യ : എൽസമ്മ.മക്കൾ: ടിബിൻ, കുര്യച്ചൻ.