മാവേലിക്കര: കുട്ടമ്പേരൂർ വടക്കേവഴി കൊറ്റാർകാവ് 830ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിലെ സാമ്പത്തി​കമായി പിന്നോക്കം നിൽക്കുന്ന 15 കുടുംബങ്ങൾക്ക് 1000രൂപയുടെ പലചരക്ക് സാധനങ്ങളുടെ കിറ്റ് വിതരണം ചെയ്തു. മുതിർന്ന അംഗങ്ങളുടെ സഹായത്തോടെയാരംഭിച്ച പദ്ധതിയിൽ വരും ദിവസങ്ങളിൽ അർഹരായ കൂടുതൽ പേർക്ക് കിറ്റുകൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികളായ പ്രസിഡന്റ് എം ജി.ദേവകുമാർ, സെക്രട്ടറി ശ്രീധരൻ നായർ എന്നിവർ അറിയിച്ചു.