ചേർത്തല:പൊലീസിന് ദാഹമകറ്റാൻ കുടിവെള്ളവുമായി എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുഇടങ്ങളിൽ പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്കായി യൂണിയന്റെ നേതൃത്വത്തിൽ കുപ്പിവെള്ളം ജില്ലാ പൊലീസ് ചീഫ് ജയിംസ് ജോസഫിന് യൂണിയൻ പ്രസിഡന്റ് വി.എം.പുരുഷോത്തമൻ കൈമാറി.യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ.ധനേശൻ പൊഴിക്കൽ,സെക്രട്ടറി കെ.കെ.മഹേശൻ,യോഗം കൗൺസിലർ പി.എസ്.എൻ.ബാബു എന്നിവർ പങ്കെടുത്തു.കണിച്ചുകുളങ്ങര യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ അതിർത്തിയിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും പാവപ്പെട്ടവർക്കും വീടുകളിൽ ഉച്ചഭക്ഷണം എത്തിച്ചു നൽകുന്ന പദ്ധതി ദിവസങ്ങളായി തുടരുകയാണ്.പ്രദേശത്തെ പൊലീസുകാർക്കും ആരോഗ്യ പ്രവർത്തകർക്കും എൻ 95 മാസ്കും സാനിട്ടൈസറും യൂണിയന്റെ നേതൃത്വത്തിൽ വിതരണം ചെയ്തിരുന്നു.