മാവേലിക്കര: മാട്ടിറച്ചിയ്ക്ക് അമിതവില ഈടാക്കിയെന്ന പരാതിയിൽ പുതിയകാവ് ചന്തയിലെ ഇറച്ചിസ്റ്റാൾ നടത്തിപ്പുകാരനെതിരെ താലൂക്ക് സപ്ലൈ ഓഫീസ് അധികൃതർ കേസെടുത്തു. തഴക്കര പുളിമൂട്ടിൽ റോയിക്കെതിരെയാണ് കേസെടുത്ത് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് കൈമാറിയത്. മാട്ടിറച്ചിയ്ക്ക് കിലോയ്ക്ക് 400 രൂപ ഈടാക്കിയെന്ന പരാതിയെ തുടർന്നാണ് അധികൃതർ സ്റ്റാളിൽ പരിശോധന നടത്തിയത്.