മാവേലിക്കര: ഭരണിക്കാവ് സർവീസ് സഹകരണ ബാങ്കിന്റെ സൂപ്പർമാർക്കറ്റിൽ കൃഷി വകുപ്പ് നൽകുന്ന നാടൻ കൈതചക്കകൾ വിൽപ്പനയ്ക്ക് ഒരുക്കിയിരിക്കുന്നു. കൊറോണ പ്രതിസന്ധിമൂലം കൈതച്ചയുടെ വിളവെടുപ്പ് സീസണിൽ വിൽപ്പന നടക്കാത്ത സാഹചര്യത്തിൽ കൃഷി വകുപ്പ് കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച കൈതച്ചക്കയാണ് വിൽപനയ്ക്ക് എത്തി​ച്ചി​രി​ക്കുന്നത്. കിലോ 25 രൂപയാണ് വില.ഫോൺ​: 9656775709.