വള്ളികുന്നം: ഡി.വൈ.എഫ്.ഐ വള്ളികുന്നം കിഴക്ക് മേഖല കൊണ്ടോടി​മുകൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വള്ളികുന്നം ഗ്രാമപഞ്ചായത്ത്‌ പതിനൊന്നാം വാർഡിലെ 5 വയസിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും മുട്ടയും പാലും നൽകി. സി പി എം ഏരിയ സെന്റർ അംഗം അഡ്വ: വി.കെ അജിത്ത് ഉദ്ഘാടനം ചെയ്തു. ജെ. രവീന്ദ്രനാഥ്, വി. വിനു, പഞ്ചായത്ത്‌ അംഗങ്ങൾ ബിജി പ്രസാദ്, പ്രസന്ന, ജി. ശ്രീനി, ഉദിത്ശങ്കർ, ജലീൽ, യു അനന്തകൃഷ്ണൻ, ഗോകുൽ, മനു എന്നിവർ പങ്കെടുത്തു