മാവേലിക്കര: മാസ്ക് നിർമ്മിക്കാനുള്ള സാധനങ്ങൾ നൽകാതിരുന്ന കടയുടമക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തു. സബ് ജയിലിൽ പ്രവർത്തിക്കുന്ന മാസ്ക് നിർമ്മാണ യൂണിറ്റിലേക്ക് സാധനങ്ങൾ നൽകാതിരുന്നതിനാണ് മാവേലിക്കര സ്വകാര്യ ബസ് സ്റ്റാന്റിന് സമീപമുള്ള അശോക് എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന്റെ ഉടമക്കെതിരെ കേസെടുത്തത്. ജയിൽ സൂപ്രണ്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.