ambala

അമ്പലപ്പുഴ : കുളിമുറിയിൽ കുളിക്കുന്നതിനിടെ, മേൽക്കൂരയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന വാട്ടർ ടാങ്ക് ശരീരത്ത് പതിച്ച് വീട്ടമ്മ മരിച്ചു.

പുന്നപ്ര വടക്ക് പഞ്ചായത്ത് 14-ാം വാർഡ് വാടയ്ക്കൽ തയ്യിൽ കിഴക്കേതിൽ പരേതനായ രാഘവന്റെ ഭാര്യ തങ്കമ്മ (67) ആണ് മരിച്ചത്.

ഇവർ വാടകയ്ക്കു താമസിക്കുന്ന തൈവെളിയിൽ വീട്ടിൽ വ്യാഴാഴ്ച രാവിലെ 9.15 ഓടെയായിരുന്നു അപകടം. കുളിമുറിയുടെ ഷീറ്റുമേഞ്ഞ മേൽക്കൂരക്ക് മുകളിൽ വച്ചിരുന്ന, വെള്ളം നിറച്ചിരുന്ന പ്ലാസ്റ്റിക് ടാങ്ക് ഷീറ്റു തകർന്ന് തങ്കമ്മയുടെ ദേഹത്ത് വീഴുകയായിരുന്നു. ഉടൻ തന്നെ 108 ആംബുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ:മുരളി ,ബാനർജി, താര ,തങ്കച്ചി . മരുമക്കൾ:അരുൾ, കണ്ണൻ.