ആലപ്പുഴ: നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം ആലപ്പുഴ റെയ്ബാൻ ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിഞ്ഞ മുഴുവൻ പേരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചു.
എട്ടുപേരാണ് ഇവിടെ നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാൾക്ക് രോഗം ബാധിച്ചതായി കണ്ടെത്തിയിരുന്നു. സിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവർ ആദ്യം നിരീക്ഷണത്തോട് നിസഹകരണം പുലർത്തിയിരുന്നു. ഇതിനെ തുടർന്ന് സമ്മേളനത്തിൽ പങ്കെടുത്തവരെയും ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെയും അറസ്റ്റു ചെയ്ത് ക്വാറണ്ടൈനിലാക്കാൻ കളക്ടർ ഉത്തരവ് ഇറക്കിയിരുന്നു. പൊലീസ് നടപടി സ്വീകരിക്കുമെന്ന ഉറപ്പായതോടെ ഇവർ ആരോഗ്യവകുപ്പുമായി സഹകരിക്കുകയായിരുന്നു.