ആലപ്പുഴ: നൂറു കണക്കിന് അന്യസംസ്ഥാന തൊഴിലാളികൾക്ക് അന്നം നൽകി എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ. ഭരണിക്കാവ്, ചെട്ടികുളങ്ങര മേഖലകളുടെ നേതൃത്വത്തിലായിരുന്നു ഭക്ഷണവിതരണം.
മാവേലിക്കര, മാന്നാർ പൊലിസ് സ്റ്റേഷൻ പരിധികളിലേക്കുള്ള ഭക്ഷണപ്പൊതികൾ മാവേലിക്കര എസ്.എച്ച്.ഒ വിനോദ് യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ.സിനിൽ മുണ്ടപ്പള്ളിയിൽ നിന്ന് ഏറ്റുവാങ്ങി.
ബി സത്യപാൽ, ജയകുമാർ പാറപ്പുറത്ത്, ദയകുമാർ ചെന്നിത്തല, രാജൻ ഡ്രീംസ്, ഗോപൻ ആഞ്ഞിലിപ്ര, വിനു ധർമ്മരാജൻ അജി പേരാത്തേരിൽ, ബിനു ബാലൻ, സുരേഷ് ചിത്രമാലിക, ഡി.അഭിലാഷ്, ശ്രീജിത്ത് , രാജീവ് എസ്, സജികുമാർ.കെ ഭരണിക്കാവ്, ക്യാപ്ടൻ ശിവൻകുട്ടി ,സരസൻ .കെ., സുരേഷ് .എസ്,ശ്രീകുമാർ.വി, ആർ. രത്‌നാകരൻ, സുരേഷ് എന്നിവർ പങ്കെടുത്തു.