ചാരുംമൂട് : ഓൾ കേരള ഒപ്റ്റിക്കൽ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ചാരുംമൂട്ടിലെ ഷോപ്പുടമകൾ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന പൊലീസ് ഉദ്യേഗസ്ഥർക്ക് സൺ ഗ്ലാസുകൾ വിതരണം ചെയ്തു.
ചാരുംമൂട് ഒപ്റ്റിക്കൽസ്, അരവിന്ദ് ഒപ്റ്റിക്കൽസ് എന്നീ ഷോപ്പുകളാണ് ഗ്ലാസുകൾ നൽകിയത്.
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര നൂറനാട് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ വി.ബിജുവിന് ഗ്ലാസ് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു.
അസോസിയേഷൻ ജില്ലാ എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളായ
ടി. അജികുമാർ , എം.ആർ.രാമചന്ദ്രൻ , വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ജനറൽ സെക്രട്ടറി എസ്.ഗിരീഷ് എന്നിവർ പങ്കെടുത്തു.