ചാരുംമൂട്: നൂറനാട് ഇടപ്പോണിൽ വീട് കയറി അക്രമം നടത്തുകയും വൃദ്ധ ദമ്പതികളടക്കമുള്ളവരെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേരെകൂടി നൂറനാട് എസ്.എച്ച്.ഒ വി. ബിജുവും സംഘവും അറസ്റ്റ് ചെയ്തു.

പത്തനംതിട്ട നരിയാപുരം സ്വദേശികളായ പ്രജീഷ്, ഷാലു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
ലോക്ക് ഡൗൺ ലംഘനത്തെ തുടർന്ന് പന്തളം പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കേസിൽ ഉൾപ്പെട്ടവരെന്ന് തിരിച്ചറിഞ്ഞതോടെയായിരുന്നു അറസ്റ്റ് .

സംഭവവുമായി ബന്ധപ്പെട്ട് ഇടപ്പോൺ മുറിയിൽ ഹരിഭവനം വീട്ടിൽ സഞ്ജീവ് കുമാർ (20) വള്ളിക്കോട് നര്യാപുരം മുറിയിൽ മഹേഷ് ഭവനത്തിൽ മഹേഷ്കുമാർ (കണ്ണൻ - 23 ) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തി​രുന്നു. ഒൻപത് പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയെന്ന് പരിക്കേറ്റ വൃദ്ധ ദമ്പതികളും മക്കളും മൊഴി നൽകിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 29 ന് രാത്രിയായിരുന്നു അക്രമം നടന്നത്.