vhp

ചാരുംമൂട്: വിശ്വഹിന്ദു പരിഷത്ത് ചാരുംമൂട് പ്രഖണ്ഡിന്റെ പാലമേൽ ഖണ്ഡ് സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന പാവപ്പെട്ട വീട്ടുകാർക്ക് പച്ചക്കറി കിറ്റുകൾ വീടുകളിൽ എത്തിച്ചു കൊടുത്തു. ഖണ്ഡ് പ്രസിഡന്റ് പി.മോഹനൻ പിള്ള, സെക്രട്ടറി മനോഷ് കുമാർ, വൈസ് പ്രസിഡന്റ് അജയകുമാർ, ബജ്റംഗദൾ സംയോജക് ഗംഗാപ്രസാദ്, പ്രഖണ്ഡ് വൈസ് പ്രസിഡന്റ് രാജീവ് ഉണ്ണിത്താൻ, ബജ്റംഗ്ദൾ സഹ സംയോജക് അഖിൽ എം.പിള്ള എന്നിവർ കിറ്റ് വിതരണത്തിനു നേതൃത്വം കൊടുത്തു.