തുറവൂർ : നിയന്ത്രണം വിട്ട ടിപ്പർ ലോറിയിടിച്ച് ദേശീയപാതയിൽ തുറവൂർ ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ സംവിധാനം തകരാറിലായി.കഴിഞ്ഞ ദിവസം രാത്രയിലായിരുന്നു അപകടം.
അമിതവേഗത്തിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ടിപ്പർ ലോറി നേർദിശയിൽ വരികയായിരുന്ന ദോസ്ത് മിനി ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ലോറി സിഗ്നൽ പോസ്റ്റിടിച്ചു തകർത്തു. മിനിലോറി സമീപത്തെ പൂട്ടിയിട്ടിരുന്ന കടയിലേക്ക് ഇടിച്ചു കയറി. മിനിലോറിയുടെ ഡ്രൈവറായ തമിഴ്നാട് സ്വദേശിക്ക് നിസാര പരിക്കേറ്റു. കുത്തിയതോട് പൊലീസ് കേസെടുത്തു.