ചേർത്തല: താലൂക്കിൽ കൊവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ലോക്ക് ഡൗൺ നിയന്ത്റണങ്ങൾ ലംഘിക്കരുതെന്ന് മുനിസിപ്പൽ ചെയർമാൻ വി.ടി.ജോസഫ്,പ്രതിപക്ഷ നേതാവ് എൻ.ആർ.ബാബുരാജ് എന്നിവർ പറഞ്ഞു.മാർക്കറ്റ്,മാളുകൾ എന്നിവിടങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കണം.ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ ചികിത്സ തേടിയെത്തുന്നത് ഗവ.താലൂക്ക് ആശുപത്രിയിലാണ്. അടിയന്തര ചികിത്സ ആവശ്യമുള്ളവരും തുടർച്ചയായി മരുന്ന് കഴിക്കുന്നവരും ഒഴികെയുള്ളവർ നിയന്ത്റണ കാലാവധി കഴിയുന്നത് വരെ വീടുകളിൽ കഴിയുന്നതാണ് ആഭികാമ്യമെന്ന് ഇരുവരും പറഞ്ഞു.