photo

ചേർത്തല:കോവിഡ് 19 വ്യാപനം മൂലം ദുരിതമനുഭവിക്കുന്നവർക്ക് എസ്.എൻ.ഡി.പി യോഗം വയലാർ തെക്ക് 468-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ സൗജന്യ ഭക്ഷ്യധാന്യ കി​റ്റ് വിതരണം ചെയ്തു ചേർത്തല യൂണിയൻ മുൻ പ്രസിഡന്റ് കെ.പി.നടരാജൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ആർ. തിലകപ്പൻ,വൈസ് പ്രസിഡന്റ് ഷിബു വയലാർ,സെക്രട്ടറി പി.ആർ.അശോകൻ,യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം പി.വി.പുഷ്പാംപാംഗദൻ,മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കെ.രാജേന്ദ്രപ്രസാദ്,വിജയൻ,ധനഞ്ജയൻ,ഷംസാദ് സേതുറാം, യൂത്ത്മൂവ്മെന്റ് ശാഖ പ്രസിഡന്റ് കൃഷ്ണ ഉല്ലാസ്,സെക്രട്ടറി പി.എസ്.ഷൈൻ എന്നിവർ പങ്കെടുത്തു.