photo

ചേർത്തല:തണ്ണിർമുക്കത്ത്‌ കൊവിഡ് ടെസ്​റ്റിൽ പോസി​റ്റീവ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഹോട്ട് സ്‌പോട്ടുകളിൽ ഗ്രാമ പഞ്ചായത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. തണ്ണീർമുക്കം സാമുഹ്യ ആരോഗ്യ കേന്ദ്രം,ആയുർവ്വേദ വകുപ്പ്,അഗ്‌നിശമന സേന,യുവജന സംഘടനകൾ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.പല ബാച്ചുകളായി തിരിഞ്ഞ് വാർഡുകളിൽ യുവജനങ്ങൾ അണു വിമുക്ത മരുന്ന് തളിച്ചപ്പോൾ പൊതുസ്ഥലങ്ങളും സ്ഥാപനങ്ങളിലും അഗ്‌നിശമന സേനയും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസിന്റെ നേതൃത്വത്തിൽ ഡോ.അമ്പിളി,ഡോ.ജ്യോതി എന്നിവർ വീടുകളിൽ നേരിട്ട് എത്തി ജനങ്ങൾക്ക് ആത്മവിശ്വാസം നൽകിയത്തോടൊപ്പം ബോധവത്ക്കരണവും നടത്തി.പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗവായി ഗ്രാമവാസികൾ ആവശ്യപ്പെട്ട പ്രകാരം ആയുർവേദ മരുന്നുകളും ഹോമിയോ മരുന്നുകളും സൗജന്യമായി നൽകി..ബോധവത്ക്കരണ ക്യാമ്പയിന് ഗ്രാമ പഞ്ചായത്ത് ആരോഗ്യസ്ഥിരം സമിതി ചെയർപേഴ്‌സൺ ബിനിത മനോജ്,പഞ്ചായത്തംഗങ്ങളായ സുനിമോൾ,എൻ.വി.ഷാജി എന്നിവരും പഞ്ചായത്ത് സെക്രട്ടറി പി.സി.സേവ്യർ,എച്ച്.ഐ. ഹരിലാൽ,സോണി' തോമസ്,ജതി രാജ് എന്നിവർ നേതൃത്വം നൽകി