ചേർത്തല : ലോക്ക് ഡൗൺ നിയന്ത്റണം വന്നതോടെ ദുരിതമനുഭവിക്കുന്ന ദൃശ്യ,ശ്രവ്യ ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്ന തൊഴിലാളികൾക്ക് സാമ്പത്തിക സഹായം അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് സർവീസ് ടെക്‌നീഷ്യൻസ് അസോസിയേഷൻ സർക്കാരിനോടാവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് റോയ് തോമസ് അദ്ധ്യക്ഷനായി.സെക്രട്ടറി ഗോപകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.