ചേർത്തല : മുഹമ്മയിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ വാറ്റുചാരായവുമായി യുവാവ് പിടിയിലായി. മുഹമ്മ പഞ്ചായത്ത് 9ാം വാർഡിൽ പുത്തൻ തയ്യിൽ മോഹിഷിനെയാണ് 5 ലിറ്റർ ചാരായവുമായി അറസ്റ്റ് ചെയ്തത്. വാറ്റുന്നതിന് ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു.റേഞ്ച് ഇൻസ്‌പെക്ടർ എസ്.ബിനുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർ എ. കുഞ്ഞുമോൻ,പ്രിവന്റീവ് ഓഫീസർ ഗ്രേഡ് പി.ഡി.കലേഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഡി.മായാജി,അനിലാൽ, കെ.ടി. കലേഷ്,ഡ്രൈവർ സന്തോഷ് എന്നിവരും റെയിഡിൽ പങ്കെടുത്തു.