ചേർത്തല:മുഹമ്മ എ.ബി.വിലാസം ഹയർസെക്കൻഡറി സ്‌കൂളിൽ നിർദ്ധനരായ കുട്ടികൾക്കായി ഭക്ഷണ കിറ്റ് വിതരണം നടത്തി.സ്‌കൂളിലെയും സമീപ എൽ.പി സ്‌കൂളുകളിലെയും കുട്ടികൾക്കാണ് കിറ്റ് വിതരണം ചെയ്തത്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം നിർവഹിച്ചു.മുഹമ്മ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ജെ.ജയലാൽ,പി.ടി.എ പ്രസിഡന്റ് എൻ.ടി.റെജി ,പ്രിൻസിപ്പൽ പി.സജീവ്,ഹെഡ്മിസ്ട്രസ് വി.കെ.ഷക്കീല,കെ.ഐ.അജയൻ എന്നിവർ പങ്കെടുത്തു.