ഹരിപ്പാട്: ആറാട്ടുപുഴ നല്ലാണിക്കൽ തീരത്ത് ഗുരുമന്ദിരത്തിന് സമീപവും തെക്കുഭാഗത്തും വ്യാഴാഴ്ച കടലേറ്റമുണ്ടായി. കടൽഭിത്തി ദുർബലമായ ഇവിടെ ഇരുപതോളം വീടുകൾ കടലേറ്റ ഭീഷണിയിലാണ്. ചിലവീടുകളുടെ തൊട്ടരികിൽ വരെ കടലെത്തി. തൊട്ടുചേർന്നു കിടക്കുന്ന വട്ടച്ചാൽ പ്രദേശത്തും നിരവധി വീടുകൾ കടലേറ്റ ഭീഷണി നേരിടുകയാണ്.