അമ്പലപ്പുഴ : കുട്ടനാടിന്റെ ഇതിഹാസകാരന് ഓർമ്മപ്പൂക്കളർപ്പിച്ച് നാടിന്റെ ആദരം. തകഴി ശിവശങ്കരപ്പിള്ളയുടെ ചരമ ദ്റനമായ ഇന്നലെ തകഴി സ്മാരകത്തിലെ സ്മൃതി മണ്ഡപത്തിൽ മന്ത്രി ജി.സുധാകരന്റെ നേതൃത്വത്തിലായിരുന്നു പുഷ്പാർച്ചന. തകഴിയുടെ ചരമദിനമായ ഏപ്രിൽ 10 മുതൽ ജന്മദിനമായ ഏപ്രിൽ 17 വരെ തകഴി സ്മാരകത്തിൽ നടത്തിവരാറുള്ള സാഹിത്യോത്സവം കൊവിഡിന്റെ പശ്ചാത്തലത്തിൽ ഝ വർഷം ഉപേക്ഷിച്ചു. സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് സ്മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തണമെന്ന് തകഴി സ്മാരക സമിതി ചെയർമാൻ കൂടിയായ മന്ത്രി ജി.സുധാകരൻ നിർദ്ദേശിച്ചിരുന്നു. അതിനായി അദ്ദേഹം രാവിലെ തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് സ്മാരകത്തിൽ എത്തുകയായിരുന്നു. സമിതി വൈസ് ചെയർമാൻ പ്രൊഫ.എൻ ഗോപിനാഥപിള്ള, സെക്രട്ടറി കെ. ബി. അജയകുമാർ, സമിതി അംഗങ്ങളായ എസ്.അജയകമാർ, അലിയാർ എം മാക്കിയിൽ എന്നിവരും പങ്കെടുത്തു. യാത്രാ നിയന്ത്രണമുള്ളതിനാൽ തകഴിയുടെ മക്കൾക്ക് എത്തിച്ചേരാൻ കഴിഞ്ഞില്ല. ഏപ്രിൽ 17ന് ജന്മദിനത്തിലും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടക്കും.