photo

ചേർത്തല:കാലടി വനത്തിൽ വനപാലകരുടെ നിർദ്ദേശപ്രകാരം ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് പൊലീസ് ഇടപെടലിൽ ആർദ്റ ഹാബി​റ്റാ​റ്റിന്റെ കൈത്താങ്ങ്.വനത്തിൽ ദിവസ വേതനത്തിന് ജോലി ചെയ്യുന്നവർ ലോക്ക് ഡൗൺ വന്നതോടെ ജോലിയും കൂലിയും ഭക്ഷണവും കിട്ടാതെ ബുദ്ധിമുട്ടുകയായിരുന്നു.എറണാകുളം റേഞ്ച് ഡി.ഐ.ജി കാളിരാജിന്റെ അഭ്യർത്ഥനയെ തുടർന്ന് റിട്ട.ഡി.ജി.പി പി.ചന്ദ്രശേഖരൻ ചെയർമാനും പി.ഡി.ലക്കി മാനേജിംഗ് ഡയറക്ടറുമായ ആർദ്റ ഹാബി​റ്റാ​റ്റ് സഹായ ഹസ്തവുമായി മുന്നോട്ടു വരുകയായിരുന്നു. കാലടിയിലെത്തിച്ച ഭക്ഷണ കിറ്റുകൾ സെൻട്രൽ റീജിയൺ കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് ഡോ.സി.മീനാക്ഷി കാളിരാജ് മാനേജിംഗ് ഡയറക്ടർ പി.ഡി.ലക്കിയിൽ നിന്നും ഏറ്റുവാങ്ങി.
ഇവർക്ക് ഭക്ഷ്യ ധാന്യങ്ങളുമായുള്ള വാഹനം ചേർത്തല ഡിവൈ.എസ്.പി ഓഫീസിനു മുന്നിൽ ഡിവൈ.എസ്.പി എ.ജി.ലാൽ ഫ്ലാഗ് ഒഫ് ചെയ്തു. അരി ഉൾപ്പെടെ അവശ്യസാധനങ്ങളടക്കം 1500 രൂപാ വിലവരുന്ന കിറ്റ് 200 പേർക്കാണ് നൽകിയത്.