കായംകുളം: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൃഷ്ണപുരം കുറക്കാവ് ക്ഷേത്രഭാരവാഹികൾ ആശുപത്രിയിലേയ്ക്ക് ഉപകരണങ്ങളും ഭക്ഷണപ്പൊതികളും വിതരണം ചെയ്തു. പൊലീസ് സേന. ആരോഗ്യ പ്രവർത്തകർ, കിടപ്പ് രോഗികൾ, ഭക്ഷണം ലഭിക്കാത്തവർ എന്നിവരടക്കം 500ൽ പരം ആളുകൾക്കാണ് ഭക്ഷണവും കുടിവെള്ളവും നൽകിയത്.