ആലപ്പുഴ:ആലപ്പുഴ നഗരസഭയിലെ സിവിൽ സ്​റ്റേഷൻ വാർഡിൽ പ്രവർത്തിക്കുന്ന കമ്മ്യൂണി​റ്റി കിച്ചൺ എ.എം.ആരിഫ് എം.പി സന്ദർശിച്ചു. പ്രതിദിനം 430 ഓളം പേർക്കാണ് ഇവിടെ നിന്നും ഉച്ചഭക്ഷണം നൽകുന്നത്. നഗരസഭാദ്ധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ, സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാന്മാരായ എ.എ. റസാഖ്, ബഷീർ കോയാപറമ്പിൽ, ബിന്ദു തോമസ്, ജി. മനോജ് കുമാർ, കമ്മ്യൂണി​റ്റി കിച്ചന്റെ ചുമതലയുള്ള കൗൺസിലർ എ.എം. നൗഫൽ, കൗൺസിലർമാരായ ഷോളി സിദ്ധകുമാർ, ആർ. ഹരി, നഗരസഭ സെക്രട്ടറി മുഹമ്മദ് ഷാഫി, ജബിത, ഹബീബ് എന്നിവർ സന്നിഹിതരായിരുന്നു.