ആലപ്പുഴ:കൊവിഡ് 19 നിയന്ത്രണ കാലത്ത് അവശ്യ സാധനങ്ങൾക്ക് അധിക വില ഈടാക്കുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ വിജിലൻസ് നടത്തിയ പരശോധയിൽ ക്രമക്കേടുകൾ കണ്ടെത്തി. കാർത്തികപ്പള്ളി താലൂക്കിലെ ഹരിപ്പാട്, ഡാണാപ്പടി എന്നീ ഭാഗങ്ങളിലെ വിവിധ കടകളിൽ നടത്തിയ പരിശോധനയിൽ പച്ചക്കറി/പലചരക്ക് അവശ്യ സാധനങ്ങൾ എന്നിവയയ്ക്ക് അമിത വില ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് റെക്സ് ബോബി അരവിന്റെ നേതൃത്വത്തിൽ കാർത്തികപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസിലെ റേഷനിംഗ് ഇൻസ്‌പെക്ടർ ദജേഷ്, വിജിലൻസ് ആന്റ് ആന്റികറപ്ഷൻ ബ്യൂറോയിലെ പൊലീസ് ഇൻസ്‌പെക്ടർ രജീഷ്‌കുമാർ, എസ്.ഐ അജീഷ്‌കുമാർ, മനോജ്, സി.പി.ഒ മാരായ ഹരികുമാർ, കൃഷ്ണകുമാർ തുടങ്ങിയവരാണ് പരശോധന നടത്തിയത്.