ആലപ്പുഴ:മത്സ്യ തൊഴിലാളികൾക്ക് ന്യായ വില കിട്ടാനും ജനങ്ങൾക്ക് ഗുണനിലവാരമുള്ള മത്സ്യം ലഭിക്കാനും മത്സ്യ മേഖലയിൽ മിൽമ മോഡൽ നടപ്പാക്കണമെന്ന് മത്സ്യ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസും ജനറൽ സെക്രട്ടറി ടി.രഘുവരനും ആവശ്യപ്പെട്ടു.
വനാവകാശ നിയമത്തിന്റെ മാതൃകയിൽ കടലിലും കടൽത്തീരത്തും ഒന്നാമത്തെ അവകാശം മത്സ്യത്തൊഴിലാളികൾക്ക് എന്ന വ്യവസ്ഥ നിയമത്തിൽ ഉണ്ടാകണം.
മീൻ കുഞ്ഞുങ്ങളെ കൂട്ടത്തോടെ നശിപ്പിക്കുന്ന വലകളുടെ ഉപയോഗം,വളത്തിന് വേണ്ടി മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്ന രീതി,കൃത്രിമ വെളിച്ചം ഉപയോഗിക്കൽ എന്നിവയ്‌ക്കെതിരെയെല്ലാം കർശന വ്യവസ്ഥകൾ നിയമത്തിൽ വേണമെന്ന് അവർ ആവശ്യപ്പെട്ടു.