ആലപ്പുഴ: ജില്ലയിൽ ഇതുവരെ സൗജന്യ റേഷൻ വാങ്ങിയത് 91.37 ശതമാനം പേർ ആകെയുള്ള 5,88,259 കാർഡുകളിൽ 5,37,512 ഉപഭോക്താക്കളും റേഷൻ വാങ്ങി. വിപണിയിലെ ക്രമക്കേടുകൾ കണ്ടെത്താൻ 1171 പരിശോധനകൾ സിവിൽ സപ്ലൈസിന്റെയും ലീഗൽ മെട്രോളജിയുടെയും നേതൃത്വത്തിൽ നടത്തി. ഇതിൽ 237 പേർക്കെതിരെ നടപടിയെടുത്തു. സർക്കാർ നൽകുന്ന പലവ്യഞ്ജന കിറ്റുകളുടെ വിതരണവും പുരോഗമിക്കുന്നു. 1038 കുടുംബങ്ങൾക്ക് കിറ്റ് നൽകി. ഇന്നുമുതൽ ശേഷിക്കുന്നത് നൽകും. ആദ്യഘട്ടത്തിൽ അന്ത്യോദയ അന്നയോജന കാർഡുള്ള 40461 കുടുംബങ്ങൾക്കാണ് കിറ്റ് നൽകുക. രണ്ടാം ഘട്ടത്തിൽ 241041 കുടുംബങ്ങൾക്ക് നൽകും. മൂന്ന്,നാല് ഘട്ടങ്ങളിലായി മുഴുവൻ കാർഡ് ഉടമകൾക്കും കിറ്റ് ലഭിക്കും.