ആലപ്പുഴ:ആനകളിൽ കോവിഡ് ബാധ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്ന് എലിഫന്റ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി.കൃഷ്ണപ്രസാദ് ആവശ്യപ്പെട്ടു. ആനകളുമായി ഇടപഴകുന്നതിൽ നിന്നും അപരിചതരെ ഒഴിവാക്കണം.

രോഗം ബാധിച്ചവരുമായോ നിരീക്ഷണത്തിൽ ഉള്ളവരുമായോ ആനയെ പരിപാലിക്കുന്നവർ ഒരു തരത്തിലും സമ്പർക്കം പുലർത്തരുത് .അത്തരത്തിൽ ഉണ്ടായാൽ പൊലീസ് സ്​റ്റേഷനിലോ ഫോറസ്​റ്റ് ഓഫീസിലോ അറിയിക്കണം ..ആനയെ പരിചരിക്കുന്നവർ യാത്റവേളകളിൽ മാസ്‌ക്ക് ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു