അമ്പലപ്പുഴ : ആളൊഴിഞ്ഞ വീട്ടിൽ ചാരായം വാറ്റുന്നതിനിടെ സഹോദരങ്ങളടക്കം മൂന്ന് യുവാക്കളെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. തകഴി പഞ്ചായത്ത് 12-ാം വാ൪ഡിൽ കുന്നുമ്മ ജോഭവനത്തിൽ ജോമോ൯ ജോസഫ് (30), സഹോദര൯ ജോൺ ജോസഫ്(28), തകഴി പഞ്ചായത്ത് 12-ാം വാ൪ഡിൽ കുന്നുമ്മ രാധിക ഭവനത്തിൽലൈജു (35) എന്നിവരാണ് കുന്നുമ്മ പുലിമുഖം ബോട്ടുജെട്ടിയ്ക്കു തെക്കുമാറിയുള്ള ആളൊഴിഞ്ഞ വീട്ടിൽ ചാരായം വാറ്റുന്നതിനിടെയാണ് ഇന്നലെ പുല൪ച്ചെ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് പ്രഷ൪ കുക്ക൪, ഗ്യാസ് സ്റ്റൌ, ഗ്യാസ് സിലിണ്ട൪ എന്നിവ ഉൾപ്പടെയുള്ള വാറ്റുപകരണങ്ങളും 5 ലിറ്റ൪ കോട, 1.75 ലിറ്റ൪ ചാരായം എന്നിവയും പിടിച്ചെടുത്തു.