ഹരിപ്പാട്: പള്ളിപ്പാട്ട്പടശേഖരത്തിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി, അപകടം ഒഴിവായി. പള്ളിപ്പാട് വഴുതാനം മുണ്ടാറ്റിൻകര 250 ഏക്കറോളമുളള കൊയ്ത്ത് കഴിഞ്ഞ പാടശേഖരത്തിലാണ് ഇന്നലെ രാവിലെ 10 മണിയോടെ തീ പടർന്നത്. സമീപം നിരവധി വീടുകൾ ഉണ്ടായിരുന്നെങ്കിലും അവിടേക്ക് തീ പടരാതിരുന്നതിനാൽ അപകടമൊഴിവായി. ഹരിപ്പാട് അഗ്നിശമന സേനാ യൂണിറ്റെത്തി ഏറെ പരിശ്രമിച്ചാണ് തീയണച്ചത്. നാട്ടുകാരും ഹേർട് പ്രവർത്തകരും സഹായത്തിനുണ്ടായിരുന്നു. ഹരിപ്പാട് ഫയർ ആൻഡ് റസ്ക്യു സീനിയർ ഒഫീസർ എം.വേണു, ' എഫ്.'ആർ.ഒ.ബിജുമോൻ, കൃഷ്ണകുമാർ ,ദീപാങ്കുരൻ വൈശാഖ്, വിനീത്, എന്നിവർ നേതൃത്വം നൽകി.