മാരാരിക്കുളം:ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി.ബാബുവിന്റെ നിര്യാണത്തിൽ ബി.ഡി.ജെ.എസ് ആലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി അനുശോചിച്ചു.മികച്ച സംഘാടകനും തികഞ്ഞ മനുഷ്യസ്നേഹിയുമായ അദ്ദേഹത്തിന്റെ വേർപാട് നികത്താനാകാത്ത നഷ്ടമാണെന്നും യോഗം വിലയിരുത്തി.നിയോജക മണ്ഡലം പ്രസിഡന്റ് എം.രാജേഷ് അദ്ധ്യക്ഷത വഹിച്ചു.