ആലപ്പുഴ: ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ജില്ലയിൽ ഇന്നലെ 190 കേസുകൾ രജിസ്റ്റർ ചെയ്തു. 101 വാഹനങ്ങൾ പിടിച്ചെടുത്തു. സാമൂഹിക അകലം പാലിക്കാത്തതിന് 9 പേർക്കെതിരെയും, റോഡരികിൽ കൂട്ടം കൂടി നിന്നതിന് 17 പേർക്കെതിരെയും വ്യാജ സത്യവാങ്മൂലം ഉപയോഗിച്ച 16 പേർക്കെതിരെയും പാസ് ഇല്ലാതെ യാത്ര ചെയ്ത 28 പേർക്കെതിരെയും കേസെടുത്തു. വ്യാജ വാറ്റ് നടത്തിയതിന് നാല് കേസുകളിലായി ഏഴുപേരെയും ചീട്ടുകളിച്ചതിന് ഒൻപത് പേരെയും അനുമതിയില്ലാതെ കടകൾ തുറന്ന് പ്രവർത്തിപ്പിച്ചതിന് എട്ട് പേരെയും ഉൾപ്പടെ 195 പേരെയാണ് ഇന്നലെ എപ്പിഡെമിക്ക് ഡിസീസ് ഓർഡിനൻസ് പ്രകാരം പ്രതിചേർത്തത്. ജില്ലയിലെ പാടശേഖരങ്ങളിൽ പ്രവർത്തിപ്പിക്കുന്ന കൊയ്ത്ത് യന്ത്രങ്ങൾ മറ്റ് ജില്ലകളിൽ കൊണ്ടു പോകുന്നവർക്കെതിരെയും വിഷു പ്രമാണിച്ച് പടക്ക വിൽപ്പന നടത്തുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് അറിയിച്ചു.