ആലപ്പുഴ: കൊവിഡ് 19 സംശയത്തെതുടർന്ന് ജില്ലയിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുന്നവരുടെ എണ്ണം 7046 ആയി. ഇന്നലെ രണ്ട് പേരെ ആശുപത്രിയിലും 45 പേരെ ഹോം ക്വാറന്റൈനിലും പ്രവേശിപ്പിച്ചു. 12 സാമ്പിളുകളുടെ ഫലം നെഗറ്റീവായിരുന്നു. 10 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.