മാവേലിക്കര: വെട്ടിയാർ പള്ളിയറക്കാവ് ദേവീക്ഷേത്രത്തിൽ 14 മുതൽ 23 വരെ നടക്കുന്ന പത്താമുദയ മഹോത്സവുമായി ബന്ധപ്പെട്ട് നടത്തുന്ന കെട്ടുകാഴ്ച്ചകൾ കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കി. പത്ത് ദിവസവും രാത്രി കലാപരിപാടികളും നടത്തില്ലെന്ന് ദേവസ്വം മാനേജർ വെട്ടിയാർ രാജൻ, എൻ.എസ്.എസ് സംയുക്ത സമിതി പ്രസിഡന്റ് വെട്ടിയാർ മണികുട്ടൻ, സെക്രട്ടറി വിനോദ് കുമാർ, വൈസ് പ്രസിഡന്റ് സദാശിവകുറുപ്പ്, ഖജാൻജി സുനിൽ രാമനല്ലൂർ എന്നിവർ അറിയിച്ചു.