മാവേലിക്കര: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് ദിവസങ്ങളായി മാവേലിക്കര റെയിൽവേ സ്റ്റേഷനിലെ തുറന്ന പാർക്കിംഗ് ഗ്രൗണ്ടിൽ യാത്രക്കാർ വച്ചിട്ടുപോയ അൻപതോളം ഇരുചക്രവാഹനങ്ങൾ സേവാഭാരതി പ്രവർത്തകർ തണലുള്ള സ്ഥലങ്ങളിലേക്ക് സുരക്ഷി​തമായി​ മാറ്റിവച്ചു. ഹാൻഡിൽ ലോക്കിലായിരുന്ന വാഹനങ്ങൾ പൊക്കിയെടുത്താണ് മാറ്റിയത്. തുടർന്ന് സ്റ്റേഷൻ പരിസരത്തെ നായ്ക്കൾക്ക് ആഹാരം നൽകിയതിനു ശേഷമാണ് പ്രവർത്തകർ പിരിഞ്ഞത്. മാവേലിക്കര റെയിൽവേ സ്റ്റേഷൻ മാനേജർ ജി.ഈശ്വരൻ നമ്പൂതിരിയും സേവന പ്രവർത്തനത്തിൽ പങ്കാളിയായി.