മാവേലിക്കര: വ്യത്യസ്ത പരിശോധനകളിൽ എക്സൈസ് സംഘം പിടികൂടിയത് 11.5 ലിറ്റർ ചാരായം. മാവേലിക്കര റേഞ്ച് ഇൻസ്പെക്ടർ ആർ.ജയരാജിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ തഴക്കര ഇറവങ്കര മൂലേപ്പള്ളി ജംഗ്ഷന് സമീപം വിൽപനയ്ക്കായി വച്ചിരുന്ന 10 ലിറ്റർ ചാരായം പിടികൂടി. ഇതുമായി ബന്ധപ്പെട്ട് തഴക്കര ഇറവങ്കര തുണ്ടുപറമ്പിൽ തുളസീദാസി(48) നെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
കണ്ണമംഗലം തെക്ക് ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിന്റെ അർച്ചിന് സമീപത്ത് നിന്ന് 1.5 ലിറ്റർ ചാരായം പിടിച്ചെടുത്തു. കണ്ണമംഗലം തെക്ക് രാജൻ പിള്ള(70)യ്ക്കെതിരെ കേസെടുത്തു. പരിശോധനകളിൽ അസി.എക്സൈസ് ഇൻസ്പെക്ടർ കെ.ബിജു, പ്രമോദ്, ഹാരിസ്, സജികുമാർ, ഗോപകുമാർ, വിനിത്, അജിഷ് കുമാർ, പ്രകാശ്, ബിജു എന്നിവർ പങ്കെടുത്തു.