മാവേലിക്കര: ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം ഹെൽപ് ഡെസ്കിന്റെയും മഹിളാ മോർച്ച നിയോജക മണ്ഡലം കമ്മിറ്റിയുടെയും നേത്യത്വത്തിൽ സൗജന്യ മാസ്ക് നിർമ്മാണ യൂണിറ്റ് ആരംഭിച്ചു. നിയോജക മണ്ഡലത്തിൽ അൻപതിനായിരം മാസ്ക്കുകൾ വിതരണം ചെയ്യാനാണ് പദ്ധതി. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് മാസ്ക് നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. തെക്കേക്കര പഞ്ചായത്തിലെ അമ്മൂസ് ടെയിലറിംഗ് സെന്ററാണ് മാസ്ക് നിർമ്മാണ യൂണിറ്റായി പ്രവർത്തിക്കുന്നത്. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.കെ.വി.അരുൺ, മഹിളാ മോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് പൊന്നമ്മ സുരേന്ദ്രൻ, ബിന്ദു റെജി, ജീവൻ ആർ.ചാലിശേരിൽ, താരാബൈജു, മുരളീധരൻ പിള്ള, ഗിരീഷ് കുമാർ, അഭിലാഷ് വിജയൻ, അമ്പാടി എന്നിവർ പങ്കെടുത്തു. മാവേലിക്കര നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും മാസ്ക് നിർമ്മാണ യൂണിറ്റുകൾ ആരംഭിക്കുമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് അറിയിച്ചു.