മാവേലിക്കര: യേശുക്രിസ്തുവിന്റെ കുരി​ശുമരണ സ്മരണയിൽ മാവേലിക്കര ഭദ്രാസന ആസ്ഥാനമായ തെയോഭവൻ അരമനയിൽ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾ നടത്തി. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത കാർമികത്വം വഹിച്ചു. വിശ്വാസികളെ പങ്കെടുപ്പിക്കാതെയാണ് ശുശ്രൂഷകൾ നടത്തിയത്. മാർ യൗസേബിയോസ് മെത്രാപ്പൊലീത്ത വലിയ വെള്ളിയാഴ്ചയുടെ സന്ദേശം നൽകി.