അമ്പലപ്പുഴ : വാഹന പരിശോധനയ്ക്കിടെ യുവാക്കൾ ഉപേക്ഷിച്ചു കടന്ന സ്കൂട്ടറിൽ നിന്ന് 600 മില്ലി ലിറ്റർ ചാരായവും സീറ്റിനടിയിൽ സൂക്ഷിച്ചിരുന്ന സ്റ്റൗവും കണ്ടെടുത്തു.

വെള്ളിയാഴ്ച രാവിലെ 11 ഓടെ കരൂരിലായിരുന്നു സംഭവം. പൊലീസ് പരിശോധനക്കായി കൈകാട്ടിയപ്പോൾ സ്കൂട്ടറിൽ വന്ന യുവാക്കൾ വാഹനം നിർത്താതെ പോയി. സംശയം തോന്നിയ പൊലീസ് പിന്തുടരാൻ ശ്രമിച്ചപ്പോഴേക്കും യുവാക്കൾ സ്കൂട്ടർ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.. ഇവർക്കായി അമ്പലപ്പുഴ പൊലീസ് അന്വേഷണം തുടങ്ങി.