ചേർത്തല: ദക്ഷിണേന്ത്യയിലെ പ്രസിദ്ധ വിശുദ്ധവാര തീർത്ഥാടന കേന്ദ്രമായ തങ്കി സെന്റ് മേരീസ് ഫൊറോനാപ്പള്ളിയിൽ വിശ്വാസികളുടെ സാന്നിദ്ധ്യമില്ലാതെ ദുഃഖവെള്ളി ആചരിച്ചു.വൈകിട്ട് 3 ന് പീഡാനുഭവ അനുസ്മരണം,കുരിശ് വന്ദനം എന്നിവ നടന്നു.തുടർന്ന് നഗരി കാണിക്കൽ ചടങ്ങിനെ അനുസ്മരിപ്പിച്ചു അത്ഭുത പീഢാനുഭവ തിരുസ്വരൂപകല്ലറക്ക് മുന്നിൽ വികാരി ടോമി പനക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ മരമണി നാദം മുഴക്കി.തങ്കിപ്പള്ളിയിൽ കർത്താവിന്റെ അത്ഭുത രൂപം പ്രതിഷ്ഠിച്ചതിന്റെ 84ാം വാർഷികമായിരുന്നു ഇന്നലെ. പ്രധാന ചടങ്ങായ നഗരി കാണിക്കലിന്റെ സമയത്ത് വിശ്വാസികൾ വീടുകളുടെ മട്ടുപ്പാവിൽ നിന്ന് മരമണി മുഴക്കി കർത്താവേ കരുണയായിരിക്കണമേ എന്ന് പ്രാർത്ഥിച്ചു.
ഇന്ന് രാത്രി നടക്കുന്ന ഉയിർപ്പ് ചടങ്ങുകളും നാളെ രാവിലെ 7നുള്ള ഈസ്​റ്റർകുർബാനയും തത്സമയം സംപ്രേക്ഷണം ചെയ്യും.