ചേർത്തല : താലൂക്ക് എൻ.എസ്.എസ്.യൂണിയന്റെ ആഹ്വാന പ്രകാരം താലൂക്കിലെ 42 കരയോഗങ്ങൾ, കൊറോണയുടെ പശ്ചാത്തലത്തിൽ കഷ്ടതകൾ അനുഭവിയ്ക്കുന്ന സമുദായ അംഗങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകളും സാമ്പത്തിക സഹായവും നൽകി. മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയ കരയോഗപ്രവർത്തകരെ യൂണിയൻ പ്രസിഡന്റ് പ്രൊഫ. ഇലഞ്ഞിയിൽ രാധാകൃഷ്ണനും സെക്രട്ടറി ബി.ഗോപാലകൃഷ്ണൻ നായരും അഭിനന്ദിച്ചു.