മാവേലിക്കര: ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് തപാൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി മാവേലിക്കര തപാൽ ഡിവിഷൻ നടത്തുന്ന മൊബൈൽ പോസ്റ്റ് ഓഫീസിന്റെ രണ്ടാംഘട്ടം ഇന്ന് മുതൽ തുടങ്ങും. നിലവിലുള്ള പോസ്റ്റ് ഓഫീസുകൾക്ക് സമീപത്താണ് മൊബൈൽ പോസ്റ്റ് ഓഫീസ് സേവനം നൽകുന്നത്. കണ്ടല്ലൂർ പോസ്റ്റ് ഓഫീസിന് സമീപം ഇന്ന് രാവിലെ 9.30നും ആറാട്ടുപുഴ 11നും പല്ലന 12.45നും മൊബൈൽ പോസ്റ്റ് ഓഫീസ് സേവനം ലഭിക്കും.
13ന് രാവിലെ 9.15ന് കാപ്പിൽ ഈസ്റ്റ്, 10.45ന് കാപ്പിൽ ഈസ്റ്റ്, 12.45ന് ദേവികുളങ്ങര. 15ന് രാവിലെ 9.30ന് തൃപ്പെരുന്തുറ, 11.45ന് ഇരമത്തൂർ, 1.15ന് മേൽപ്പാടം. 16ന് രാവിലെ 9.15ന് കറ്റാനം, 10.30ന് വെട്ടിക്കോട്, 11.45ന് വള്ളികുന്നം, 1.30ന് താമരക്കുളം. 17ന് രാവിലെ 9ന് മാങ്കാംകുഴി, 10.50ന് ഐരാണിക്കുടി, 12.15ന് പൂഴിക്കാട്, 1.30ന് കുടശ്ശനാട്. 18ന് രാവിലെ 9ന് കോടുകുളഞ്ഞി, 11ന് മാമ്പ്ര, 12.15ന് മുളക്കുഴ പെരിങ്ങാല. 19ന് രാവിലെ 9ന് കായംകുളം പെരിങ്ങാല, 10.15ന് ചെട്ടികുളങ്ങര, 12.45ന് ഓലകെട്ടിയമ്പലം എന്നിങ്ങനായാണ് സമയം.