ചേർത്തല:കൊവിഡ് കാലത്ത് പുസ്തകങ്ങൾ വീടുകളിലേക്ക് എന്ന പദ്ധതി ആവിഷ്ക്കരിച്ച് ഒളതല വയലാർ രാമവർമ്മ ഗ്രന്ഥശാല.പുസ്തകങ്ങൾ ആവശ്യമുള്ളവർ ഫോൺ മുഖാന്തിരം ഗ്രന്ഥശാലാ പ്രവർത്തകരെ ബന്ധപ്പെട്ടാൽ വീടുകളിൽ എത്തിച്ചു നൽകും. 1999 മുതൽ സംസ്ഥാന ഗ്രന്ഥശാലാ സംഘത്തിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിച്ചു വരുന്ന ഗ്രന്ഥശാലയിൽ നാലായിരത്തിലധികം പുസ്തകങ്ങൾ ഉണ്ട്. പി.വി.സിദ്ധാർത്ഥൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.ഫോൺ:9446192274,9846369367.