ചേർത്തല: ലോക്ക് ഡൗൺ നിയന്ത്റണത്തിനിടെയുള്ള ആൾക്കൂട്ടങ്ങൾ നിരീക്ഷിക്കാൻ പറത്തിയ ഡ്രോൺ നിലംപതിച്ചു.ചേർത്തല പൊലീസ് സ്റ്റേഷന് പടിഞ്ഞാറ് ആഞ്ഞിലി പാലം റോഡിനു സമീപമുള്ള വീട്ടിലാണ് വ്യാഴാഴ്ച വൈകിട്ട് ഇത് വീണത്.വീട്ടുകാർ പൊലീസിനു കൈമാറി.സ്വകാര്യ സ്ഥാപനത്തിന്റെ ഉപകരണമാണ് പൊലീസിനായി ഉപയോഗിച്ചത്. ബാറ്ററി തകരാറാണ് കാരണമെന്നാണ് വിവരം.