ചേർത്തല: എക്സൈസ് നടത്തിയ പരിശോധനയിൽ ചാരായവും കോടയും വാറ്റുപകരണങ്ങളും പിടികൂടി.ചേർത്തല തെക്ക് പഞ്ചായത്ത് 16–ാം വാർഡ് പൊന്നാട്ട് ദീപുവിന്റെ (45) വീട്ടിൽ നിന്നാണ് 8 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടിയത്.
ചേർത്തല റേഞ്ചിലെ അസി.എക്‌സൈസ് ഇൻസ്‌പെക്ടർ എസ്. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ പ്രീവന്റീവ് ഓഫീസർ സി.എൻ. ജയൻ,കെ.പി.സജിമോൻ,സിവിൽ എക്‌സൈസ് ഓഫീസർമാരായ ഡി. മായാജി,സി.സാലിച്ചൻ,പി.അനിലാൽ, കെ.ആർ.ജോബിൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ചേർത്തല റേഞ്ച് പരിധിയിൽ മദ്യ ലഹരി മരുന്ന് സംബന്ധമായ വിവരങ്ങൾ ലഭിക്കുന്നവർ 0478 282 3547, 9400069497 എന്നീ നമ്പറുകളിൽ അറിയിക്കണമെന്നും വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും റേഞ്ച് ഇൻസ്‌പെക്ടർ എസ്. ബിനു അറിയിച്ചു.