photo

ചേർത്തല:കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിലായി. ആലപ്പുഴ പഴവീട് നാരകപറമ്പിൽ അതുൽ കൃഷ്ണനെ (23) ആണ് വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെ ആര്യക്കര ക്ഷേത്രത്തിന് തെക്കുവശം മിൽമാ ബുത്തിന് സമീപത്തു നിന്ന് മുഹമ്മ എസ്.ഐ.വി.ജി.പ്രദീപ് അറസ്​റ്റു ചെയ്തത്. ഇയാളിൽ നിന്നും 250 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.എ.എസ്.ഐ സി.ആർ.ബിജു,സി.പി.ഒ മാരായ ഉല്ലാസ്,സുരേഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.