തുറവൂർ: തുറവൂർ ടി.ഡി. ടി. ടി.ഐ യിലെ യു.പി ക്ലാസുകളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 150-ഓളം കുട്ടികൾക്ക് വിഷു കൈനീട്ടവും പലവ്യഞ്ജന കിറ്റുകളും വിതരണം ചെയ്തു.വിതരണോദ്ഘാടനം സ്കൂൾ മാനേജർ .എച്ച്. പ്രേംകുമാർ നിർവ്വഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ കുമാരി കെ.എൻ.പത്മം വിഷു കൈനീട്ടം നൽകി.പി.ടി.എ.പ്രസിഡന്റ് ബി. കുഞ്ഞുമോൻ , സ്റ്റാഫ് സെക്രട്ടറി ജി.ബാലകൃഷ്ണ ഷേണായി , സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.